Latest NewsNewsIndia

ഫാസ് ടാഗ് ടോൾ പിരിവ് : ആശ്വാസ വാർത്തയുമായി നാഷണൽ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി : ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ് ടാഗ്. ടോള്‍ പ്ലാസകൾ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ്‌ ഫാസ്റ്റ് ടാഗ്‌ സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്‌.

Read Also : “ഞങ്ങടെ കുരുമുളക്‌ പറിക്കാൻ ഞങ്ങൾ മാത്രം മതി” ; കുരുമുളക് പറിക്കാൻ മരത്തിൽ കയറി നടി അനുശ്രീ 

ഫാസ്ടാഗില്‍ കുറഞ്ഞ തുക വേണമെന്ന നിബന്ധന എടുത്തുമാറ്റിയിരിക്കുകയാണ് നാഷനല്‍ ഹൈവേ അതോറിറ്റി. ടാഗില്‍ പണമില്ലെന്നു പറഞ്ഞു വാഹനം തടയുന്നതു പലയിടത്തും പ്രശ്‌നമുണ്ടാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് അധികൃതരുടെ ആശ്വാസ നടപടി.

ചില ബാങ്കുകളുടെ ഫാസ്ടാഗില്‍ മിനിമം ബാലന്‍സ് 150-200 രൂപയില്ലെങ്കില്‍ ടോള്‍ ബൂത്ത് കടക്കാനാകില്ലായിരുന്നു. ഈ നിബന്ധന ഒഴിവാക്കിയതായും ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമ
മെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നു പോകാമെന്നും നാഷനല്‍ ഹൈവേ അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.പൂജ്യം ബാലന്‍സാണെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍നിന്ന് തുക ഈടാക്കും. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോൾ ഈ തുക സെക്യൂരിറ്റി ഡിപ്പോസിറ്റിലേക്കു പോകും. ഇത്തരത്തിലാണ് പുതിയ ക്രമീകരണം

ടോള്‍പ്ലാസകളുടെ തല്‍സമയ നിരീക്ഷണ സംവിധാനം മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഫാസ്ടാഗ് സംബന്ധിച്ച പരാതികള്‍ ഒരു ലക്ഷത്തില്‍ 11 എന്ന നിലയിലേക്കു കുറഞ്ഞതായി മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. വാഹനത്തില്‍ ഘടിപ്പിക്കുന്ന ജിപിഎസ് അടിസ്ഥാനമാക്കി ടോള്‍ ഈടാക്കുന്ന സംവിധാനം വൈകാതെ നടപ്പാക്കും. പാര്‍ക്കിങ് പ്ലാസകളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നതും പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button