KeralaCinemaMollywoodLatest NewsNewsEntertainment

പോക്സോ കേസിലെ കോടതിയുടെ വിവാദ നിർദ്ദേശം: വൈറലായി “ഉയരെ” സിനിമയിലെ രംഗം

പോക്‌സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്‌ഡെയുടെ നിർദേശത്തിനെതിരെ നിശിതമായ വിമർശനമാണ് രാജ്യത്ത് ഉയരുന്നത്. എന്നാൽ സുപ്രീം കോടതിയിൽ നടന്ന സംഭവത്തോട് സമാനമായ രംഗം ‘ഉയരെ’ എന്ന മലയാള സിനിമയിൽ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രം, പാർവതിഅഭിനയിക്കുന്ന കഥാപാത്രത്തിന്റെ മുഖത്തിന് നേരെ ആസിഡ് ഒഴിക്കുകയും കേസ് കോടതിയിൽ എത്തുകയും ചെയ്യുന്നു. എന്നാൽ ഇരയെ വിവാഹം കഴിക്കുവാൻ തയ്യാറാണെന്ന് പ്രതിയുടെ വക്കീൽ പറയുമ്പോൾ അതിന് ഒരുക്കമാണോയെന്നാണ് ജഡ്ജി ചോദിക്കുന്നത്. സിനിമയിലെ ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

‘ഇങ്ങനെയൊക്കെ ഭാവിയിൽ സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ടല്ല എഴുതിയത്. സിനിമയിൽ ടോക്സിക് ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായിരുന്നു അവതരിപ്പിച്ചത്. പ്രേമിച്ച വ്യക്തി പെൺകുട്ടിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുകയാണ്. പ്രതിയോട് ജഡ്ജി പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിക്കുന്നുണ്ട്. അത് കേൾക്കുമ്പോൾ അദ്‌ഭുദത്തോടെ വാട്ട് യു മീൻ എന്ന് ജഡ്ജിയോട് തിരിച്ചു ചോദിക്കുന്നുണ്ട്, ജഡ്ജി എന്താണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പാർവതി ചെയ്ത കഥാപാത്രം ചോദിച്ചത്. സമാനമായ മാനസിക അവസ്ഥയിൽക്കൂടിയായിരിക്കാം ഈ പെൺകുട്ടിയും കടന്നു പോയിരിക്കുകയെന്നാണ്  ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button