ഇടുക്കി : ക്യൂബയിൽ നിന്നും കോവിഡ് വാക്‌സിൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എം. മണി ഇപ്പോൾ എന്തു പറയുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ എടുത്തിരിക്കുന്നു. ലോകത്ത് കൊറോണക്കെതിരായ പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും വിജയയാത്രയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
Read Also : ഹനുമാന്‍ സ്വാമിയെ ഭജിച്ചാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്
മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്‌സിനായി കാത്തിരിക്കുകയാണ്. മലയാളിയായ ആരോഗ്യപ്രവർത്തക റോസമ്മയാണ് പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു. രാജ്യത്ത് അഴിമതി തുടച്ച് നീക്കാൻ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments