COVID 19Latest NewsNewsGulfOman

ഒമാനില്‍ പുതുതായി കോവിഡ് ബാധിച്ചത് 361 പേര്‍ക്ക്

മസ്‌കത്ത്: ഒമാനില്‍ പുതുതായി 361 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 പേര്‍ കൂടി രോഗമുക്തരായി.

ഇതുവരെ 1,42,169 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,32,945 പേരും രോഗമുക്തരായി. 1580 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 198 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 70 പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നൽകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button