Latest NewsNattuvarthaNews

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ

ചങ്ങനാശേരി ; സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മാമ്മൂട് സ്വദേശിയെ ബെംഗളൂരുവിൽ നിന്നു പോലീസ് പിടികൂടിയിരിക്കുന്നു. വെളിയം പുളിക്കൽ ലിജോ സേവ്യർ (സൻജോ 24) ആണ് പോലീസ് പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ച പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളെയും വരുതിയിലാക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുകയുണ്ടായി.

ചങ്ങനാശേരി എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ ആർ.സുനിൽകുമാർ, എഎസ്ഐ ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.അജേഷ്‌ കുമാർ, കെ.സി. അനീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button