കാന്‍ഗ്ര : ഹിമാചല്‍ പ്രദേശില്‍ കാന്‍ഗ്ര ജില്ലയില്‍ 300ലധികം സന്യാസിമാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചു രോഗം സ്ഥിരീകരിച്ച ഒരു സന്യാസിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഫെബ്രുവരി 23ന് ഇവിടെ ചില സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയിരുന്നു. നേരത്തെ ഗ്യുട്ടോ താന്ത്രിക് സന്ന്യാസിമഠത്തില്‍ മാത്രം 150ലധികം അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സന്യാസിമാര്‍ കര്‍ണാടക, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് എത്തിയിരുന്നു. ഇവിടുന്നാകാം വൈറസ് ബാധ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments