Latest NewsKeralaCinemaMollywoodNewsIndiaEntertainment

ഒരു നോട്ടോറിയസ് ക്രിമിനലിന് ജയ് വിളിക്കുന്ന പ്രേക്ഷക സമൂഹം !

സാൻ

സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഇപ്പോഴും ആഘോഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു സിനിമയാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെ ദൃശ്യം രണ്ടാം ഭാഗം. നായകനെ കൊണ്ടാടുന്ന പ്രേക്ഷക സമൂഹമാണ് പലപ്പോഴും നമ്മളുടേത്. അവിടെ ജോർജ്ജ്‌കുട്ടിയും ഉയർത്തപ്പെടുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

പക്ഷെ ഈ സിനിമ പറഞ്ഞുവെയ്ക്കുന്ന സാമൂഹിക മൂല്യങ്ങൾക്ക് വേണ്ടത്ര വ്യക്തതയോ കൃത്യതയോ ഇല്ലാത്ത കൊണ്ട് തന്നെ ഒരു കൊലയാളിയെയും അയാൾക്ക് കബളിപ്പിക്കാൻ പാകത്തിൽ വിഡ്ഢികളാക്കപ്പെടുന്ന നമ്മുടെ ഭരണ സംവിധാനങ്ങളെയും ഒരു സാമൂഹ്യജീവിയെന്ന നിലയിലും ജനാധിപത്യവിശ്വാസിയെന്ന നിലയിലും സ്വീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് പലരും പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

Also Read:പ്രധാനമന്ത്രിക്ക് പുറമേ ആരോഗ്യമന്ത്രിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ഒരു മനുഷ്യ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് ദൃശ്യം. ആ ദൃശ്യം അയാളുടെ അബോധമനസ്സിലെ കാഴ്ചപ്പാടുകളെ അറിഞ്ഞോ അറിയാതെയോ ബാധിച്ചേക്കാം. ഒരു ജനാധിപത്യരാജ്യത്തിലെ ഭരണകൂടത്തെയും അതിന്റെ സംവിധാനങ്ങളെയും നീതിയെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആശയങ്ങൾ പ്രചരിക്കുമ്പോൾ ഒരു വിഭാഗം മനുഷ്യരെ അത് തെറ്റിലേക്ക് നയിക്കാനിടയുണ്ട്. ഒരുപാട് തെളിയിക്കപ്പെടാത്ത കേസുകൾ ഉള്ള നാടാണ് നമ്മുടേതെന്ന ഇതേ സിനിമയിലെ തന്നെ സംഭാഷണവും മറ്റും എന്ത് ചെയ്താലും രക്ഷപ്പെടാമെന്ന ധാരണ ചിലരിലെങ്കിലും സൃഷ്ടിച്ചേക്കാം.

ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥിതികളും തന്നെയാണ് ഇന്ത്യയുടെ ആത്മാവ്. അതിനെ ചോദ്യം ചെയ്യുന്ന ഒന്നിനെയും അമിതമായി പരസ്യപ്പെടുത്താതിരിക്കുക. ഈ രാജ്യത്തിന് അതിന്റേതായ സൗന്ദര്യമുണ്ട്. ആ സൗന്ദര്യവും സാഹോദര്യവും നിലനിർത്തുന്നതും ജോർജ്ജുകുട്ടിയടക്കം പ്രേക്ഷകർ ഒന്നടങ്കം വെല്ലുവിളിക്കുന്ന ഈ നിയമവ്യവസ്ഥിതി തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button