കൊല്ലം: കൊല്ലത്ത് കൊല്ലം ചെമ്പരുവിയിൽ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മുള്ളുമല ഗിരിജൻകോളനിയിൽ നീലകണ്ഠന്‍റെ മകൻ നസീറിന്‍റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ചയാണ് നസീർ അച്ചൻകോവിലാറ്റിൽ മീൻ പിടിക്കാൻ പോയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നസീറിനെ ചില സുഹൃത്തുക്കൾ കാണുകയുണ്ടായി. പിന്നിട് ഫോണിൽ വിളിച്ചിട്ടും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ ഏഴുമണിയോടെ അച്ചൻകോവിലാറ്റിലെ അറുതലക്കയത്തിനും മുക്കട മൂഴിക്കുമിടയിൽ മൃതദേഹം കണ്ടെത്തുകയാണ് ഉണ്ടായത്.
നീന്തൽ അറിയാവുന്ന നസീർ വെള്ളത്തിൽ മുങ്ങി ചാകാൻ ഇടയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. മരിച്ച നസീറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post Your Comments