പാട്ടുകേൾക്കാൻ കഴിയാത്ത, പ്രിയപ്പെട്ടവരുടെ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത ഒരു ലോകം. അങ്ങനെയൊരു ലോകത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. 2050 ഓട് കൂടി ലോകത്തിലെ നാലിൽ ഒരാൾക്ക് കേൾവി പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യമായി പുറത്തിറങ്ങിയ ഗ്ലോബൽ റിപ്പോർട്ട് ഓൺ ഹിയറിങ്ങിൽ ആണ് ഇക്കാര്യം പറയുന്നത്.
വരുംകാലങ്ങളിൽ കേൾവിക്കുറവ് സമൂഹം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് തന്നെയാണിത്. അണുബാധകൾ, രോഗങ്ങൾ, ജൻമ വൈകല്യങ്ങൾ, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങൾ എന്നിവ മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവിതശൈലി തന്നെയാണ് ഓരോ പ്രശ്നങ്ങളിലേക്കും ലോകത്തെ നയിക്കുന്നത്.
Also Read:വിമാനയാത്രക്കിടെ നെഞ്ചുവേദന; പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി വിമാനം
ശബ്ദമലിനീകരണങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അനിയന്ത്രിതമായ അനൗൺസ്‌മെന്റുകളും മറ്റും എത്രത്തോളം നമ്മുടെ ശബ്ദമലിനീകരങ്ങളുടെ അളവ് കൂട്ടിയിട്ടുണ്ടായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവിൽ ലോകത്ത് അഞ്ചിലൊരാൾക്ക് കേൾവിസംബന്ധമായ തകരാറുകൾ ഉണ്ടെന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്. കേൾവിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യൺ ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ ഇത് 1.6 ബില്യൺ ആയിരുന്നു. ഈ 2.5 ബില്യൺ ആളുകളിലെ 700 മില്യൺ ആളുകൾക്ക് 2050 ൽ ചികിത്സ അത്യാവശ്യമായ അവസ്ഥയും ഉണ്ടാകും.
കേൾവി ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന് തന്നെയാണ്. കേട്ടിരിക്കാൻ ഒരാളുണ്ടാകുമ്പോൾ മാത്രം പൂർണ്ണമാകുന്നതാണ് നമ്മൾ ഓരോരുത്തരും. മാർച്ച് മൂന്നിന് ലോക കേൾവിദിനമാണ്. കാതുകളെ സംരക്ഷിക്കാനും ശബ്ദങ്ങളെ സൂക്ഷിക്കാനും ജീവിതം കൊണ്ട് തന്നെ ശ്രമിക്കുക.
കേൾക്കൂ കേൾക്കൂ കേട്ടുകൊണ്ടേയിരിക്കൂ…
Post Your Comments