പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മോദിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവർത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ടി.വി ചർച്ചകൾക്കിടയിൽ ബിജെപിക്കാർ എന്തിനാണ് പ്രധാനമന്ത്രിയെ മോദിജീ എന്ന് വിളിക്കുന്നതെന്നും മോദിയെന്ന് മാത്രം വിളിച്ചാൽ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.
‘ടിവി ചർച്ചയിൽ ബിജെപിക്കാർ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മോദിജീ എന്ന് ഓരോ തവണയും പറയുന്നത്? മോദി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേർക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോദിജീ എന്ന് പ്രയോഗിച്ചാൽ പിന്നെ രാഹുൽജീ, മുരളീധരൻജീ എന്നൊക്കെ പറയണ്ടേ?’ – മോഹൻദാസ് കുറിച്ചു.
Post Your Comments