ന്യൂ ഓര്‍ലിയന്‍സ്: മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിക്കുകയുണ്ടായി. യു.എസിലെ ന്യൂ ഓര്‍ലിയന്‍സിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ്ബാള്‍ മത്സരം നടക്കുന്നതിനിടയില്‍ മാസ്ക് ധരിക്കാതെ അകത്തു പ്രവേശിക്കാന്‍ ശ്രമിച്ച ആളെ സ്കൂള്‍ ജീവനക്കാരന്‍ തടഞ്ഞു നിർത്തിയത്. ഇതേ തുടര്‍ന്നുണ്ടായ മല്‍പിടിത്തം ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പ്രശ്നക്കാരനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയുണ്ടായി. ഇതിനിടെ ഇയാൾ തോക്കെടുത്ത് പൊലീസുകാരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു ഉണ്ടായത്.
സെക്കന്‍റ് സിറ്റി കോര്‍ട്ട് കോണ്‍സ്റ്റബിള്‍ മാര്‍ട്ടിനസ് മിച്ചുവാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ജോണ്‍ ഷാലര്‍ ഹോണ്‍ (35) എന്നയാളാണ് വെടിവെച്ചത്.
പ്രതി സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന 39കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ് സ്കൂള്‍ പരിസരത്തേക്ക് എത്തുകയുണ്ടായത്. മാസ്ക്ക് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്കൂള്‍ ജീവനക്കാരനുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പോലീസ് കേസെടുത്തു.
Post Your Comments