Latest NewsCinemaMollywoodNewsEntertainment

സിനിമയില്‍ എത്തിയത് പിന്‍വാതിലിലൂടെയല്ല: ധര്‍മജന്‍ ബോള്‍ഗാട്ടി

കഠിനമായ പ്രയത്‌നവും കഷ്ടപ്പാടുമാണ് തന്‍റെ കലാരംഗത്തുള്ള വളര്‍ച്ചക്ക് പിന്നിലെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.

ബാലുശ്ശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വരുന്ന ട്രോളുകളെ പരാമര്‍ശിച്ചായിരുന്നു ധര്‍മ്മജന്‍റെ പ്രതികരണം.

സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.
കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. കേരളം നേരെയാകണമെങ്കിൽ ഇടത് മാറി വലത് വരണം എന്ന് ധർമ്മജൻ മുൻപ് പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയുടെ ഭാഗമായിരുന്നു ധർമജൻ ബോൾഗാട്ടി. അദ്ദേഹത്തോടൊപ്പം സുഹൃത്തായ രമേശ് പിഷാരടിയും കോൺഗ്രസിൽ ചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button