ആരാധക മനസ്സുകളെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസ്സിൽ തിളങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് ആടുതോമയും, ചാക്കോ മാഷും. വര്‍ഷങ്ങള്‍ക്കിപ്പുറവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഭദ്രന്‍.
തന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്ന് പേരിട്ടിരിക്കുകയാണ് ഒരു ആരാധകൻ. കാസര്‍ഗോഡ് പെരിയ സ്വദേശിയായ മനു എന്ന ആരാധനാണ് സ്വന്തം വീടിന് ‘സ്ഫടികം’ എന്ന പേര് നല്‍കിയത്. ഈ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
”ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നില്‍ക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവര്‍ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയില്‍ വരാന്‍ എന്നെ ആവേശം കൊള്ളിക്കുന്നത്…”ഞാന്‍ വരും” ജീവിക്കുന്ന സിനിമകളുമായി….” എന്നാണ് ഭദ്രന്റെ കുറിപ്പ് .
1995ല്‍ ആണ് സ്ഫടികം പുറത്തെത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷിച്ച സിനിമയാണ് സ്ഫടികം. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്ന പ്രചാരണം ശ്കതമായിരുന്നു. സ്ഫടികത്തെ അങ്ങനെതന്നെ നിലനിർത്താനാണ് തന്റെ ആഗ്രഹമെന്നും, അതിനൊരു രണ്ടാം ഭാഗം ഉണ്ടാകില്ല എന്നും സംവിധായകൻ പിന്നീട് പറഞ്ഞു.
സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതന്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രന്‍ ഇപ്പോള്‍. മോഹന്‍ലാലിനെ നാകനാക്കി യന്ത്രം എന്ന ചിത്രമൊരുക്കും എന്നും ഭദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments