![](/wp-content/uploads/2021/02/28as3-1.jpg)
തിരുനെൽവേലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ എന്നാണു മോദിയെ ഉന്നമിട്ട് രാഹുൽ പറഞ്ഞത്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെൽവേലിയിൽ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
‘സമ്പന്നതയിലും എതിരാളികളെ നിർവീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മൾ. ഇതു മുൻപും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ വലിയ ശത്രുവിനെ തോൽപ്പിച്ചിട്ടുണ്ട്. 70 വർഷങ്ങൾക്കു മുൻപ്, മോദിയേക്കാൾ ശക്തമായിരുന്നു ബ്രിട്ടിഷുകാർ. ബ്രിട്ടിഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ്? രാജ്യത്തെ ജനങ്ങൾ ബ്രിട്ടിഷുകാരെ തിരിച്ചയച്ചു. അതുപോലെ അദ്ദേഹത്തേയും നാഗ്‍പുരിലേക്ക് മടക്കി അയക്കും. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കും. അവർ നമ്മളെ എന്തും ചെയ്യട്ടെ–,അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മൾ അതൊന്നും തിരിച്ചു ചെയ്യില്ല’– രാഹുൽ പറഞ്ഞു.
Post Your Comments