കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. കർഷകരുടെ ഭൂമി അവരിൽ നിന്നും അപഹരിച്ച് മുതലാളിമാർക്ക് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച കർഷക മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഒരു മരണ വാറണ്ട് ആണ്. നിയമം നടപ്പായാൽ കർഷകർ അവരുടെ മണ്ണിലെ തൊഴിലാളികളായി മാറും. അവരുടെ ഭൂമി മറ്റ് പലരും കൊണ്ടു പോകും. അതിനാൽ, മരിക്കുക അല്ലെങ്കിൽ പോരാടുക എന്നാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് കർഷകർ. അവർ അത് തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബ്രിട്ടീഷുകാർ ഒരിക്കലും കർഷകരെ ഇങ്ങനെ പീഡിപ്പിച്ചിട്ടില്ല. അവർക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല’.- കേജരിവാൾ വ്യക്തമാക്കി.
Post Your Comments