അടുത്തിടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കടൽ യാത്ര നടത്തിയത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കടല്‍യാത്രയ്ക്ക് ആരും തനിക്ക് പണം നല്‍യിട്ടില്ലെന്നും രാവിലെ ബോട്ട് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്, വന്നത് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞതെന്നും ബോട്ട് ഉടമ ബിജു ലോറന്‍സ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.
Also Read:അതിവേഗം ബഹുദൂരം; തലസ്ഥാന നഗരത്തിൽ സുരേഷ് ഗോപി മത്സരിക്കണമെന്ന് ബിജെപി
രാഹുൽ ഗാന്ധി ചൂണ്ടയിട്ടു മീന്‍പിടിക്കുന്ന കൗതുക കാഴ്ചകള്‍ യൂ ട്യൂബ് ചാനലിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയത് സെബിന്‍ ആണ്. അപൂർവ്വ സൗഭാഗ്യമാണിതെന്നാണ് സെബിൻ പറയുന്നത്. നീന്തല്‍ അറിയുമോ എന്ന അറിയാനുള്ള എന്റെ കൗതുകത്തിന് ‘നന്നായി നീന്താന്‍ അറിയാം’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
ഒപ്പം ചെറുപ്പത്തില്‍ നീന്തലില്‍ ഉണ്ടായിരുന്ന താല്‍പര്യവും അദ്ദേഹം പങ്കുവെച്ചിരുന്നു. മുന്‍പ് ചൂണ്ടയിട്ട് മീന്‍ പിടിച്ച കഥകളും രാഹുല്‍ ഗാന്ധി പങ്കുവച്ചു. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ് രാഹുല്‍ കടല്‍ യാത്ര ചെയ്തത്.
Post Your Comments