സംവിധായകൻ ഒമർലുലുവിന്റെ അഡാർ ലൗവിലൂടെ മലയാളി മനസ്സുകളിൽ ഇടം കണ്ടെത്തിയ നടിയാണ് നൂറിൻ ഷെരീഫ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. സിനിമ ജീവിതം തുടങ്ങിയ സമയത്ത് പൊട്ടിക്കരയേണ്ടി വന്ന സ്ഥലത്ത് തന്റെ പരസ്യ ഹോൾഡിങ്സ് ഉയർന്നതാണ് താരത്തിന്റെ മനസ് നിറച്ചത്. എന്നാൽ അതിന് താഴെ വന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് വൈറലാവുന്നത്.
തന്റെ വലിയ ചിത്രത്തിന് താഴെ നിൽക്കുന്ന വിഡിയോ ആണ് നൂറിൻ പങ്കുവെച്ചത്. ‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ മാഷാ അള്ളാ, സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും ! എന്നെന്നും എന്ന കുറിപ്പോടെയായിരുന്നു വിഡിയോ.
ഇതിന് താഴെയായി താരത്തെ വിമർശിച്ചുകൊണ്ട് ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടു. തട്ടം ഇടാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കമന്റ്. പേര് കൊണ്ട് മുസ്ലീമായതുകൊണ്ട് കാര്യമില്ലെന്നും, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തല മറയ്ക്കണമെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇയാൾക്ക് നൂറിൻ മറുപടി നൽകി. അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ, എന്നാണ് താരം കുറിച്ചത്. ഇതിന് ശേഷം നിരവധി പേരാണ് കമന്റിലൂടെ താരത്തിന് പിന്തുണയുമായി എത്തിയത്.
Post Your Comments