മുംബൈ : റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്.
ടെലിഗ്രാം ആപ്ലിക്കേഷനിലെ സന്ദേശം വഴിയാണ് തങ്ങളാണ് ഇതിന് പിന്നിലെന്ന് ജയ്ഷ് ഉല്‍ ഹിന്ദ് വെളിപ്പെടുത്തിയത്. അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തു സ്ഥാപിച്ചയാള്‍ സുരക്ഷിതമായി തിരിച്ചെത്തിയെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, ഇതിലും വലുത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ജയ്ഷ് ഉല്‍ ഹിന്ദ് ഭീഷണി മുഴക്കിയിട്ടുണ്ട്. മാത്രല്ല, സംഘടന പൈസയും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പിയോ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. കൂടാതെ വാഹനത്തിനുള്ളില്‍ നിന്ന് നിരവധി നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തിയിരുന്നു, അവയില്‍ ചിലത് അംബാനി കുടുംബത്തിന്റെ സുരക്ഷാ സംഘം ഉപയോഗിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുമായി സാമ്യമുള്ളതായിരുന്നു.
Post Your Comments