വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വൻ പദ്ധതികളാണ് ഒരുങ്ങുന്നത്. അതിലൊന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്രയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കളത്തിലിറക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പ്രിയങ്ക അസമിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍, ബ്രഹ്മപുത്ര നദിയുടെ വടക്കന്‍ തീരത്തെ ജില്ലകളില്‍ അവര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും.
Also Read:45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ മൂന്ന് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ അസമിലെത്തിയിരുന്നു. അതേസമയം, ഫെബ്രുവരിയില്‍ മാത്രം മൂന്നുതവണയാണ് പ്രധാനമന്ത്രി നരന്ദ്ര മോദി അസമിലെത്തിയത്. രണ്ട് മെഡിക്കല്‍ കോളജുകളുടെയും രണ്ട് എന്‍ജിനീയറിങ് കോളജുകളുടെയും ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. 1.6 ലക്ഷത്തിലധികം തദ്ദേശവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്തു.
അസമിലെ ജനതയ്ക്കായി ബിജെപി ചെയ്തുവരുന്ന പ്രവർത്തനങ്ങൾ പാർട്ടിക്ക് ക്ഷീണമായതോടെയാണ് പ്രിയങ്ക തന്നെ നേരിട്ട് കളത്തിലിറങ്ങാമെന്ന് തീരുമാനിച്ചത്. കോൺഗ്രസിനെ രാജ്യത്ത് നിന്ന് തന്നെ ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Post Your Comments