ചെന്നൈ: ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തി ആദായനികുതി വകുപ്പ്. തമിഴ്നാട്ടില്‍ നിന്നാണ് 220 കോടിയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയത്. ടൈല്‍സും സാനിട്ടറിവെയറുകളും നിര്‍മ്മിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ കമ്പനിയിലാണ് റെയ്ഡ് നടത്തിയത്.ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് സാധിച്ചിട്ടില്ല.
Read Also: സർക്കാർ ക്രിമിനലൈസേഷൻ: വിജിലൻസ് കേസ് പ്രതിക്ക് ഉന്നത തസ്തികയിൽ നിയമനം
എന്നാൽ ഫെബ്രുവരി 26ന് തമിഴ്നാട്, ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 20 ഓളം ഇടങ്ങളിലായിരുന്നു പരിശോധന. 8.30 കോടി രൂപയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. 220കോടിയുടെ ഉറവിടം വ്യക്തമല്ല. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായനികുതി വകുപ്പ് കനത്ത നിരീക്ഷണത്തിലാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുക്കുന്നത് തടയുന്നതിനായാണ് ഇത്. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ്.
Post Your Comments