Latest NewsNewsIndiaCrime

3 വർഷത്തിന് ശേഷം ഭർത്താവ് നാട്ടിലെത്തിയപ്പോൾ കണ്ടത് ഗർഭിണിയായ ഭാര്യയെ; ഞെട്ടലിൽ കുടുംബം, ഞെട്ടിക്കുന്ന പീഡന കഥ പുറത്ത്

നിസാമാബാദ്: മൂന്ന് വർഷത്തെ ഗൾഫ് ജീവിതത്തിനു ശേഷം കുടുംബത്തെ കാണാൻ വീട്ടിലെത്തിയ പ്രവാസി യുവാവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. ഗർഭിണിയായ ഭാര്യയെ കാണേണ്ടി വന്ന ഗതികേടിലാണ് തെലങ്കാനയിലെ നിസാമാബാദിലുള്ള യുവാവ്. സംഭവമിങ്ങനെ:

Also Read:ബിന്ദുവിൻ്റെ കള്ളത്തരം കൈയ്യോടെ പിടിച്ച് പൊലീസ്, എണ്ണിയെണ്ണി പറയിപ്പിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരാഴ്ച മുമ്പാണ് ഭര്‍ത്താവ് നാട്ടിലെത്തിയത്. ഭാര്യയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഇവരേയും കൂട്ടി ആശുപത്രിയില്‍ എത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യ ഗർഭിണിയാണെന്ന് യുവാവ് അറിയുന്നത്. അത് സാധ്യമല്ലെന്നും മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. ഡോക്ടർ തറപ്പിച്ച് പറഞ്ഞതോടെ വിശ്വസിക്കാതിരിക്കാൻ യുവാവിനായില്ല.

തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തു. ആദ്യമൊക്കെ യുവതി ഭയന്ന് ഒന്നും മിണ്ടാൻ തയ്യാറായില്ല. ഭർത്താവിൻ്റെ നിർബന്ധത്തെ തുടർന്ന് താൻ അനുഭവിച്ചിരുന്ന ദുരിതകഥ യുവതി വെളിപ്പെടുത്തി. സമീപവാസിയായ സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു എന്നും അയാളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നും ഭാര്യ പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button