Latest NewsKeralaNews

നേമത്ത് ഇക്കുറി വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട, കോൺഗ്രസിനുള്ളത് മികച്ച സ്ഥാനാർത്ഥികൾ; മുല്ലപ്പള്ളി

തിരുവനന്തപുരം : ബിജെപി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തു നിന്നും അനായാസമായി വിജയിക്കാമെന്ന് ധരിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതൊക്കെ ഒരു കടംകഥയാണ്. നേമത്തും വട്ടിയൂര്‍ക്കാവിലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇരുപത് സീറ്റിൽ കോൺഗ്രസും സി പി എമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്‌താവന വിചിത്രമാണെന്നും മുല്ലപ്പളളി പറഞ്ഞു. ഈ വർഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താൻ നിരവധി തവണ സി പി എമ്മും ബി ജെ പിയുമായുളള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആ രഹസ്യധാരണയുടെ അന്തർധാര പരിപൂർണമായും പ്രതിഫലിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

Read Also  :  നാഗവല്ലിയായി രാഹുൽ ഗാന്ധി; ചിരിച്ച് ചിരിച്ച് ഒരു പരുവമാകും – വൈറൽ വീഡിയോ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസിന് ഏറ്റവും മികച്ച വിജയം നേടിക്കൊടുക്കുക എന്നതാണ് തന്റെ മുന്നിലുളള ലക്ഷ്യമെന്ന് മുല്ലപ്പളളി പറഞ്ഞു. കോൺഗ്രസിന് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഒരുകാലത്തും ദൗർലഭ്യമില്ല. മിടുക്കന്മാരും മിടുക്കികളുമായ നേതാക്കന്മാരെ കൊണ്ട് സമ്പന്നമായ പാർട്ടിയാണ് കോൺഗ്രസ് എന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button