തിരുവനന്തപുരം: കര്‍ണാടകയുടെയും തമിഴ്നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍, മെഡിക്കല്‍ എന്ജിനിയറിംഗുമുള്പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മലയാളി പെൺകുട്ടികൾ ലഹരി മാഫിയയുടെ കാരിയര്‍മാരായി പ്രവർത്തിക്കുന്നതായി കണ്ടെത്തൽ. കൊല്ലത്ത് അടുത്തിടെ എക്സൈസ് പിടികൂടിയ കഞ്ചാവ് കേസിന്റെ തുടരന്വേഷണത്തിലാണ് ബംഗളൂരുവില്‍ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ ലഹരി വസ്തുക്കളുടെ കാരിയര്‍മാരായ വിവരങ്ങള്‍ പുറത്തായത്.
കഞ്ചാവിനോ ലഹരിക്കോ അടിമകളായ യുവാക്കള്‍ തങ്ങള്‍ക്ക് പണച്ചെലവില്ലാതെ യഥേഷ്ടം ലഹരി ആസ്വദിക്കാനായും ചെറിയ പോക്കറ്റ് മണിയ്ക്കായും ഇത്തരം കാര്യങ്ങൾക്ക് തങ്ങളുടെ പെൺ സുഹൃത്തുക്കളെ ഉപയോഗിക്കുന്നു.
read also:സ്വകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിന് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനമായി കേന്ദ്രസർക്കാർ
മംഗലാപുരം,ബംഗളൂരൂ, ചെന്നൈ, കന്യാകുമാരി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളാണ് ലഹരി കടത്തില്‍ പങ്കാളികളാകുന്നത്. ഇവരിൽ ചിലരെ യുവാക്കളുമൊത്തുള്ള ഫോണ്‍കോളുകളും ചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയാണ് ലഹരി സംഘം വലയിലാക്കുന്നത്.
നാട്ടിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ ബാഗേജുകളില്‍ കിലോ കണക്കിന് കഞ്ചാവോ മയക്കുമരുന്നോ കടത്തിയാല്‍ പരിശോധനയില്‍ പിടിക്കപ്പെടാനുള്ള സാദ്ധ്യത വിരളമായതിനാലാണ് ലഹരി മാഫിയ ഇവരെ ഉപയോഗിച്ച് തുടങ്ങിയത്. മൊബൈല്‍ഫോണോ, പണമോ, വസ്ത്രങ്ങളോ എന്നുവേണ്ട എന്തും നല്കാന് ലഹരി മാഫിയാ സംഘം തയ്യാറാകുന്നത് കൊണ്ട് തന്നെ പെൺകുട്ടികളും ഇത് തയ്യാറാകുന്നു.
Post Your Comments