CinemaLatest NewsArticleBollywoodNewsEntertainmentWriters' Corner

ചുവന്ന തെരുവിൽ പടപൊരുതി കാമാത്തിപുരയുടെ റാണി ആയവൾ – ഗംഗുബായി, അവിശ്വസനീയമായ ജീവിതമിങ്ങനെ

അധോലോകവുമായുള്ള ബന്ധത്തിലൂടെ ചുവന്ന തെരുവിന്റെ അധികാരം ഗംഗുബായി പിടിച്ചെടുത്തു. റെഡ് ലൈറ്റ് സ്ട്രീറ്റിൽ നിരവധി വേശ്യാലയങ്ങൾ നടത്തിയ അവർ പിന്നീട് 'കാമാത്തിപുരയുടെ മാഡം' എന്ന് അറിയപ്പെട്ടു.

ആയിരക്കണക്കിന് പെൺകുട്ടികൾ ചതിക്കപ്പെട്ട് എത്തുന്ന സ്ഥലമാണ് കാമാത്തിപുര. ചിലർ കാമുകനാലും, മറ്റുചിലർ ഭർത്താവിനാലും, എന്നിങ്ങനെ അച്ഛനാലും, സഹോദരനാലും വരെ ചതിക്കപ്പെട്ട് കാമാത്തിപുരയിൽ എത്തിയ പെൺകുട്ടികളുണ്ട്. ആശ്രയത്തിന് ആളില്ലാതെ പെരുവഴിയിൽ അക്രമിക്കപ്പെട്ട് മരിക്കാതിരിക്കാൻ സ്വമനസ്സാലെ ഇവിടെ എത്തപ്പെട്ടവരും ഉണ്ട്. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പെൺകുട്ടികളുടെ അഭിമാനത്തിൽ കുതിർന്ന കണ്ണീര് വീണ് നനഞ്ഞ സ്ഥലമാണ് കാമാത്തിപുര. അത്തരത്തിൽ ഒരു സ്ത്രീ ആണ് ഗംഗുബായ് കത്തിയവാഡി.

അക്രമികളും ഗുണ്ടകളും നിറഞ്ഞ ആ തെരുവിൽ പട പൊരുതി സ്വന്തം സാമ്രാജ്യം പടുത്തുയർത്തിയവൾ. വലിയ ചുവന്ന വട്ടപ്പൊട്ടിട്ട്, വെള്ള സാരിയുടുത്ത, കാമാത്തിപുരയുടെ റാണി. സഞ്ജയ് ലീല ബൻസാലി ഗംഗുബായിയുടെ കഥ സിനിമയാക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നതും അതുകൊണ്ടുതന്നെയാണ്. ആലിയ ഭട്ടാണ് ചിത്രത്തിൽ ഗംഗുബായിയുടെ വേഷം അവതരിപ്പിക്കുന്നത്. ആരാണ് ഗംഗുബായ്, അവർ എങ്ങനെയാണ് ചുവന്നതെരുവിൽ എത്തപ്പെട്ടത്?

 

2 ജി-മുക്ത് ഭാരത് : തകർപ്പൻ പ്ലാനുമായി ജിയോ എത്തി

അറുപത് കാലഘട്ടത്തിൽ കാമാത്തിപുരയിലെ നിരവധി വേശ്യാലയങ്ങളുടെ ഉടമയായിരുന്നു ഗംഗുബായ്. അധോലോകവുമായുള്ള ബന്ധങ്ങൾ വഴി ചുവന്ന തെരുവിൽ അവർ ആധിപത്യം പുലർത്തി. ആ കാലത്ത് അധോലോകം വാണിരുന്ന ഹാജി മസ്താനും, വരദരാജനും കുപ്രസിദ്ധ ഗുണ്ടാ സംഘാംഗമായ കരിം ലാലയുടെ സുഹൃത്തുക്കൾ ആയിരുന്നു. കരിം ലാലയെ കണ്ടുമുട്ടിയത് മുതൽ ഗംഗുബായിയുടെ ജീവിതം മറ്റൊരു ദിശയിലായി.

ഗംഗുബായിയുടെ ജനനം ഗുജറാത്തിലെ കത്തിയവാഡയിൽ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു. ഹർജിവനദാസ് കത്തിയവാഡി എന്നായിരുന്നു യഥാർത്ഥ പേര്. നടിയാകണം എന്നായിരുന്നു അവരുടെ ആഗ്രഹം. വക്കീലായിരുന്ന അച്ഛന്റെ ഗുമസ്ഥനുമായി പതിനാറാം വയസിൽ അവർ പ്രണയത്തിലായി. വിവാഹത്തോടെ അവർ മുംബൈയിലേക്ക് മാറി. എന്നാൽ ചതിയനും, വഞ്ചകനും ആയ അയാൾ വെറും അഞ്ഞൂറ് രൂപയ്ക്ക് അവളെ കാമാത്തിപുരയിൽ കൊണ്ടുപോയി വിറ്റു. അവിടെ വെച്ചാണ് ഗംഗുബായിയിലേക്ക് ഉള്ള അവരുടെ പരിണാമം.

ഒരു ഗുണ്ടാ നേതാവിൽ നിന്നും ക്രൂര ബലാൽസംഘത്തിന് ഇരയായ ഗംഗുബായി ദിവസങ്ങളോളം വെള്ളം പോലും ഇറക്കാനാവാതെ കിടപ്പിലായി. മാഫിയ ഡോൺ കരിം ലാലയുടെ സംഘത്തിലെ ആൾ ആയിരുന്നു അയാൾ. ഗംഗുബായി കരിം ലാലയെ കാണാൻ തീരുമാനിച്ചു. കരിം ലാലയെ കണ്ട് നീതി തേടുന്നതിനൊപ്പം അയാൾക്ക് ഒരു രാഖി കെട്ടിക്കൊടുത്ത് സ്വന്തം സഹോദരന്റെ സ്ഥാനത്ത് അവരോധിച്ചു. ഭർത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ അവർ പിന്നീട് മുംബൈയിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന ആളായി മാറി. തന്റെ സഹോദരിയെ ഉപദ്രവിക്കുന്ന ആർക്കെതിരെയും തിരിയാൻ സന്നദ്ധനായിരുന്നു കരിം. അറുപതുകളിൽ മുംബൈയിൽ ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയായി മാറിയ ഗംഗുബായി ഹേരാ മണ്ഡി റെഡ് ലൈറ്റ് ജില്ലയിൽ സ്വന്തമായി ഒരു സെക്സ് റാക്കറ്റ് നടത്തിയിരുന്നു.

 

വാളയാര്‍ കേസ്; സമരം ശക്തമാക്കാന്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്യും

അധോലോകവുമായുള്ള ബന്ധത്തിലൂടെ ചുവന്ന തെരുവിന്റെ അധികാരം ഗംഗുബായി പിടിച്ചെടുത്തു. റെഡ് ലൈറ്റ് സ്ട്രീറ്റിൽ നിരവധി വേശ്യാലയങ്ങൾ നടത്തിയ അവർ പിന്നീട് ‘കാമാത്തിപുരയുടെ മാഡം’ എന്ന് അറിയപ്പെട്ടു. അക്കാലത്ത് കറുത്ത ബെന്റ്ലി കാർ സ്വന്തമാക്കിയ ഏക വേശ്യാലയ ഉടമയായിരുന്നു അവർ. ചുവന്ന തെരുവിന്റെ മേലുള്ള നിയന്ത്രണം ‘കാമാത്തിപുരയുടെ പ്രസിഡന്റ്’ എന്ന നിലയിലേക്ക് അവരെ എത്തിച്ചു. സ്ത്രീ ശാക്തീകരണത്തിനായി പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ ഗംഗുബായി, സമൂഹത്തിൽ സ്വന്തം തരത്തിലുള്ളവർക്ക് വേണ്ടി വാദിച്ചു. ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ വേശ്യാവൃത്തിയിലേക്ക് തള്ളപ്പെട്ട സ്ത്രീകളുടെ അവകാശങ്ങളുടെ വ്യക്താവായി ഗംഗുബായി മാറി.

കാമാത്തിപുര പ്രദേശത്ത് ആകെയുള്ള പ്രതിമയും ഗംഗുബായിയുടേതാണ്. ഒരവസരത്തിൽ പ്രധാനമന്ത്രി നെഹ്രുവുമായി അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. റെഡ് ലൈറ്റ് പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള ഗംഗുബായിയുടെ നിർദ്ദശത്തിന് അദ്ദേഹം അംഗീകാരം നൽകുകയും ചെയ്തു. ഗംഗുബായിയുടെ റിയൽ ലൈഫ് ഇങ്ങനെയൊക്കെ ആണെങ്കിലും റീലിലേക്ക് എത്തുമ്പോൾ എന്താകും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button