Latest NewsCinemaNewsIndiaBollywoodEntertainmentKollywoodMovie Gossips

‘തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയം’; കങ്കണ റണാവത്ത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന താരമാണ് കങ്കണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ പല പ്രസ്താവനനകളും വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് വ്യവസായത്തിനെതിരേ വിമർശനവുമായി എത്തിയിരിക്കുകയാണ് കങ്കണ.

ബോളിവുഡ് മേഖലയിൽ പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലര്‍ത്തുന്നതിനാല്‍ തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയമാണെന്ന് കങ്കണ പറയുന്നു. തലൈവി ട്രെയ്‌ലര്‍ റിലീസായതിന് തൊട്ടുപിന്നാലെ അക്ഷയ് കുമാര്‍ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തുന്നു.

കങ്കണയുടെ വാക്കുകൾ

”ബോളിവുഡില്‍ പരസ്പര വൈരാഗ്യം പുലര്‍ത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാല്‍ പോലും അവര്‍ കുഴപ്പത്തിലാകും. അക്ഷയ് കുമാര്‍ പോലുള്ള വലിയ താരങ്ങള്‍ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍”- കങ്കണ കുറിച്ചു.

ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. കങ്കണയ്ക്ക് പുറമേ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ഭാഗ്യശ്രീ, സമുദ്രക്കനി, ഷംന കാസിം, മധുബാല, രാജ് അര്‍ജുന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 23 ന് ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button