KeralaLatest NewsNews

തൃശൂരിനെ ഇളക്കി മറിച്ച് വിജയ യാത്ര; നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

തൃശ്ശൂര്‍ : ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ചേലക്കരയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു.

നിരവധി ഐന്‍ടിയുസി, സിപിഎം പ്രവർത്തകരും വിജയ യാത്രയുടെ ഭാഗമായി ബിജെപിയിൽ ചേർന്നു. ഇവർക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകി. ചേലക്കര, മണലൂര്‍ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തും

കൊടുങ്ങല്ലൂരില്‍ ഒരുക്കിയിരിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സംസാരിക്കും.നാളെ എറണാകുളം ജില്ലയിലൂടെയാണ് വിജയ യാത്ര കടന്നു പോകുന്നത്. ജില്ലയിലെ പറവൂര്‍, ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജാഥ എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button