ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്ത ദമ്പതികളെ കയ്യോടെ പൊക്കി പൊലീസ്. ഒടുവില്‍ പിഴ അടയ്ക്കാന്‍ പണമില്ലാതെ താലിമാല ഊരിനല്‍കി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
റിപ്പോർട്ട് അനുസരിച്ച് ഭാരതിയും ഭര്‍ത്താവും സാധനങ്ങള്‍ വാങ്ങുന്നതിനായാണ് 1800 രൂപയുമായി സിറ്റി മാർക്കറ്റിലേക്ക് പുറപ്പെട്ടത്. സാധനങ്ങൾക്ക് 1700 രൂപയായി. ബാക്കി 100 രൂപ മാത്രമായിരുന്നു ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നത്.ഇതിന് ഭക്ഷണം കഴിക്കുകയും ചെയ്തു. തിരികെ മടങ്ങിവരുന്ന വഴിയാണ് ഹെല്‍മറ്റില്ലാത്തതിന് ട്രാഫിക് പൊലീസ് തടഞ്ഞത്.
Read Also : തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല
തുടർന്ന് ദമ്പതികളോട് അഞ്ഞൂറ് രൂപ പിഴയൊടുക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടെ കൈയില്‍ പണമില്ലെന്നും കിടക്ക വാങ്ങാനാണ് നഗരത്തിലെത്തിയതെന്നും ദമ്പതിമാര്‍ പോലീസിനോട് പറഞ്ഞു. പക്ഷേ, പോലീസുകാര്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
രണ്ട് മണിക്കൂറോളം പോലീസുകാരോട് സംസാരിച്ചെങ്കിലും പിഴ അടയ്ക്കാതെ പോകാനാവില്ലെന്നായിരുന്നു നിലപാട്. ഇതിനൊടുവിലാണ് ഭാരതി നടുറോഡില്‍നിന്ന് താലിമാല ഊരിനല്‍കിയത്. മാല വിറ്റ് ലഭിക്കുന്ന പണംകൊണ്ട് പിഴ അടച്ചോളൂ എന്നുപറഞ്ഞാണ് യുവതി താലിമാല ഊരി പോലീസുകാര്‍ക്ക് നല്‍കിയത്. സംഭവം കൈവിട്ടുപോകുമെന്ന് ഭയന്നതോടെ പോലീസുകാരും പരിഭ്രാന്തരായി. ഒടുവില്‍ സ്ഥലത്തെത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ആരായുകയും ദമ്പതിമാരെ വിട്ടയക്കുകയുമായിരുന്നു.
Post Your Comments