Latest NewsNewsIndiaInternationalMobile PhoneTechnology

കുറഞ്ഞവിലയിൽ 108 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുമായി ഷവോമി എത്തി

റെഡ്മി K30 ശ്രേണിയുടെ പിൻഗാമിയായ റെഡ്മി K40 ശ്രേണിയിൽ റെഡ്മി K40, റെഡ്മി K40 പ്രോ, റെഡ്മി K40 പ്രോ+ എന്നിങ്ങനെ 3 ഫോണുകൾ അവതരിപ്പിച്ച് ഷവോമി. വിപണിയിലെത്തിയ പുത്തൻ ഫോൺ ശ്രേണിയിൽ റെഡ്മി K40-യ്ക്ക് ക്വാൽകോം 870 SoC പ്രോസസ്സറും റെഡ്മി K40 പ്രോ, റെഡ്മി K40 പ്രോ+ പതിപ്പുകൾക്ക് ക്വാൽകോം 888 SoC പ്രൊസസ്സറുമാണ്. മൂന്ന് ഫോണുകൾക്കും ട്രിപ്പിൾ ക്യാമറയും, ഹോൾ-പഞ്ച് ഡിസ്‌പ്ലേയും, ഗ്രേഡിയന്റ് ബാക്ക് ഡിസൈനുമാണ്. മൂന്ന് ഫോണുകൾക്കും 120 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലേ , ഡോൾബി അറ്റ്‌മോസ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഷവോമി ചേർത്തിട്ടുണ്ട്.

Read Also : കഷ്ടപ്പെട്ട് പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് കെ മുരളീധരൻ

അടിസ്ഥാന മോഡൽ ആയ റെഡ്മി K40യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,999 യുവാൻ (ഏകദേശം 22,500 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,199 യുവാൻ(ഏകദേശം 24,700 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 2,499 യുവാൻ (ഏകദേശം 28,000 രൂപ), ഏറ്റവും പ്രീമിയം പതിപ്പായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 2,699 യുവാൻ (ഏകദേശം 30,400 രൂപ) എന്നിങ്ങനെയാണ് വില. ഡ്രീംലാന്റ്, ഐസി വൈറ്റ്, ഗ്ലോസി ബ്ലാക്ക് നിറങ്ങളിൽ റെഡ്മി K40 വാങ്ങാം.

48 മെഗാപിക്സൽ സോണി ഐഎംഎക്സ് 582 പ്രൈമറി സെൻസറും, 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും (അൾട്രാ വൈഡ് ആംഗിൾ ലെൻസ്), മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ചേർന്നതാണ് ട്രിപ്പിൾ കാമറ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും ക്രമീകരിച്ചിട്ടുണ്ട്.

റെഡ്മി K40 പ്രോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,799 യുവാൻ (ഏകദേശം 31,500 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 2,999 യുവാൻ (ഏകദേശം 33,800 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 3,299 യുവാൻ (ഏകദേശം 37,000 രൂപ) എന്നിങ്ങനെയാണ് വില. റെഡ്മി K40 പ്രോ+ ലഭ്യമായ ഏക 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 3,699 യുവാൻ (ഏകദേശം 41,600 രൂപ) ആണ് വില. റെഡ്മി K40 പ്രോ, റെഡ്മി K40 പ്രോ+ എന്നിവ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ (അൾട്രാ വൈഡ് ആംഗിൾ 119 ഡിഗ്രി ലെൻസ്), 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് റെഡ്മി K40 പ്രോയ്ക്ക്. റെഡ്മി K40 പ്രോ+ൽ പ്രൈമറി സെൻസർ 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 ആണ് ബാക്കി 2 സെൻസറുകളും റെഡ്മി K40 പ്രോയ്ക്ക് സമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button