ലക്നൗ: മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന വാർത്തയാണ് യുപിയിലെ ബുലന്ദ്ശഹറിൽ നിന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 13 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് അമ്മ ജീവനൊടുക്കിയിരിക്കുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാനായി സാധിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ജിതേന്ദ്രിയെന്ന 23കാരിയാണ് സ്വന്തം ആൺ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
വലിയ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയുണ്ടായത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു ഉണ്ടായത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു ജിതേന്ദ്രിയുടെ മരണം. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments