Latest NewsIndiaNewsInternational

ഇന്ത്യയിൽ മാത്രമല്ല, അങ്ങ് പാകിസ്താനിൽ വരെ ട്രെൻഡിംഗാണ് ജെ പി നദ്ദയുടെ വാക്കുകൾ !

ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാക്കുകൾ. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില വരികളാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഉള്ളത്.

Also Read:കൊറോണ ,ഇന്ത്യയുടെ സഹായം തേടി വിദേശരാഷ്ട്രം

പാകിസ്താനിൽ വരെ ജെ പി നദ്ദയുടെ വാക്കുകൾ ചർച്ചാ വിഷയമായിരിക്കുകയാണ്. പാകിസ്താനി താരമായ ജീനയാണ് ജെ പി നദ്ദയുടെ വാക്കുകൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ഫൺ വീഡിയോയ്ക്കിടയിലാണ് ജെ പി നദ്ദയുടെ വാക്കുകൾ ജീന ‘കടമെടുത്ത്’ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘ഇതാണ് ബംഗാളിലെ ജനങ്ങൾ. ഇതാണ് ബംഗാളും ഞങ്ങളും, ബംഗാളിലെ ജനങ്ങൾ മാറ്റത്തിന് ഒരുങ്ങുകയാണെന്നായിരുന്നു’ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തിൽ ജെ പി നദ്ദ പറഞ്ഞത്. ഈ വാക്കുകൾ കടമെടുത്ത് ‘ഇതാണ് ഞങ്ങളുടെ കാർ, ഇതാണ് ഞങ്ങൾ, ഇതാണ് ഞങ്ങളുടെ പാർട്ടി’ എന്ന് മാറ്റിയാണ് ജീന പോസ്റ്റ് ചെയ്തിരുന്നത്.

Also Read:ആരെയും വേദനിപ്പിക്കാത്ത, എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി; റോബര്‍ട്ട് വാദ്ര

ഇന്റർനെറ്റിൽ ഇപ്പോൾ ഈ വാക്കുകൾ തരംഗം സഷ്ടിച്ചിരിക്കുകയാണ്. ബിജെപി നേതാവായ തജീന്ദർ പാൽ സിംഗ് ബാഗയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിൽ ട്രെൻഡിംഗ് ആയതോടെ ഈ വാക്കുകളുടെ ചുവടുപിടിച്ച് ക്ഷീരോപ്താപദക സഹകരണ പ്രസ്ഥാനം അമൂലും രംഗത്തെത്തിയിട്ടുണ്ട്. അമൂലിന്റെ പുതിയ പരസ്യ വാചകത്തിലാണ് ജെ പി നദ്ദയുടെ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button