KeralaLatest NewsNewsCrime

വ​ന്‍ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ഹാ​ഷി​ഷ് ഓ​യി​ലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊ​ടു​പു​ഴ: കു​മ​ളിചെ​ക്ക് പോ​സ്റ്റി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. ഒ​രു കോ​ടി​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലും 30 ല​ക്ഷം രൂ​പ​യു​ടെ ക​ഞ്ചാ​വും പി​ടി​കൂ​ടി. സംഭവത്തിൽ മൂ​ന്നു പ്ര​തി​ക​ളെ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അറസ്റ്റ് ചെയ്തിരിക്കുന്നു. തോ​പ്രാം​കു​ടി ദൈ​വം​മേ​ട് ഇ​ടാ​ട്ട്ത​റ​യി​ല്‍ പ്ര​ദീ​പ് (30) , ഇ​ര​ട്ട​യാ​ര്‍ ശാ​ന്തി​ഗ്രാം പാ​റ​ത്ത​രി​ക​ത്ത് മ​ഹേ​ഷ് (26) , ത​ങ്ക​മ​ണി വാ​ഴ​വ​ര എ​ട്ടാം​മൈ​ല്‍ ചേ​റ്റു​കു​ഴി​യി​ല്‍ റെ​നി (40) എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ സ്പെ​ഷല്‍ സ്ക്വാ​ഡും ചെ​ക്ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വും പി​ടി​കൂ​ടി​യിരിക്കുന്നത്. ആ​ന്ധ്ര​യി​ല്‍ നി​ന്നും ക​ന്പ​ത്തെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ന്നീ​ട് ക​ട്ട​പ്പ​ന​യി​ല്‍ കൊ​ണ്ടു​വ​ന്ന് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് എ​ക്സൈ​സ് പറയുകയുണ്ടായി.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ചെ​ക്ക്പോ​സ്റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​മ​ളി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button