KeralaLatest NewsNews

കെഎസ്ആര്‍ടിസി ബസ് മോഷണം ; പ്രതി ടിപ്പര്‍ അനിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്

സംഭവത്തില്‍ അനി പൊലീസിന് നല്‍കിയ മൊഴി ആരേയും ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ടിപ്പര്‍ അനി എന്ന നിധിന്‍ ആണ് അറസ്റ്റിലായത്. ഈ മാസം എട്ടിനായിരുന്നു കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. കെഎല്‍ 15 7508 എന്ന ബസാണ് അനി മോഷ്ടിച്ചത്.

സംഭവത്തില്‍ അനി പൊലീസിന് നല്‍കിയ മൊഴി ആരേയും ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. രാത്രി കൊട്ടാരക്കരയില്‍ നിന്നും യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ലെന്നും ഇതോടെ നിര്‍ത്തിയിട്ട ബസ് എടുത്തു കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് അനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. സ്ഥിരം വാഹന മോഷ്ടാവാണ് അനിയെന്ന് പൊലീസ് പറഞ്ഞു.

മുമ്പ് നെയ്യാറ്റിന്‍കര, മംഗലാപുരം, ശ്രീകാര്യം, വട്ടിയൂര്‍കാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്റ്റേഷനില്‍ പ്രതിക്കെതിരെ സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അനിയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button