ന്യൂഡൽഹി : പാകിസ്താനും ചൈനയുമായി നടന്ന അതിർത്തി കരാറുകളിൽ രാജ്യം ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറും ചൈനയുമായുളള യഥാർത്ഥ നിയന്ത്രണരേഖയിലെ പിന്മാറ്റക്കരാറും സംബന്ധിച്ചാണ് വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തിയത്. വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : കിഴക്കിനെ അവഗണിച്ചാല്‍ സംഭവിക്കുന്നത്
പാകിസ്താനുമായി സാധാരണ രീതിയിലുള്ള ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നത്. പാകിസ്താനുമായുള്ള മറ്റ് വിഷയങ്ങളിലെ നിലപാടുകളും മാറ്റമില്ലാതെ തുടരും. അതോടൊപ്പം ഇന്ത്യ-ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യൻ മണ്ണ് ഇതുവരെ ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്നും അതിർത്തിയിൽ വ്യത്യാസങ്ങൾ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments