KeralaLatest NewsNews

മകളുടെ വിവാഹം ലളിതമാക്കി; വീടില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങ്, പത്ത് കുടുംബങ്ങൾക്ക് സ്ഥലം നൽകി ഒരച്ഛൻ

കൊച്ചി : കോവിഡ്‌ ആശങ്കയിൽ നാടിനൊപ്പം നിന്ന് മനുഷ്യ സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും മാതൃക തീർക്കുകയാണ് പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി ഷാജിയും കുടുംബവും. മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി ഭൂരഹിതരായ പത്ത് കുടുംബങ്ങൾക്ക് 30 സെന്‍റ് സ്ഥലമാണ് ഈ കുടുംബം സൗജന്യമായി നൽകിയത്.

കോവിഡ് കാലത്തെ വിവാഹമായതിനാൽ തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ വലിയൊരു തുക മിച്ചം വെയ്ക്കാനായി. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമ്മാനമായി നൽകാൻ തീരുമാനിച്ചത്.

Read Also  :  ഇന്ത്യാ- പാക് അതിർത്തിയിലെ വെടിനിർത്തൽ കരാറിന് പിന്നിൽ അജിത് ഡോവലിന്റെ നിർണായക നീക്കങ്ങൾ; സംഭവം ഇങ്ങനെ

ഇതോടെ ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി, വഴി ഉൾപ്പെടെ 30 സെന്‍റ് സ്ഥലം സൗജന്യമായി നല്കുകയായിരുന്നു. ഷാജിയുടെയും കുടുംബത്തിന്‍റെയും മാതൃകാപ്രവർത്തനത്തെ ആദരിക്കാൻ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബെന്നി ബെഹനാൻ എം.പി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button