Latest NewsNewsIndia

ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യുഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ബീഫ്​ നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാർശ ചെയ്യുന്ന നിയമത്തിന്‍റെ കരട്​ പുറത്തിറങ്ങി.

‘ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021’ എന്ന പേരിലാണ്​ നിയമം തയാറാക്കിയത്​. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത്​ ഇതുപ്രകാരം കുറ്റകരമാണ്​. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ്​ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ വകുപ്പുണ്ട്​.

Read Also :  ‘ഈ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം’: മലപ്പുറത്തെ വിജയയാത്രാ വേദിയിൽ ബിജെപി അംഗത്വം സ്വീകരിച്ച് ഇ.ശ്രീധരൻ

എരുമ, പോത്ത് എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു. പൊതുജനങ്ങൾക്ക്​ അഭിപ്രായം അറിയിക്കാൻ നിയമത്തിന്‍റെ കരട്​ സർക്കാർ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മാർച്ച്​ 28നകം ഇ മെയിൽ വഴിയോ തപാലിലോ അഭിപ്രായം അറിയിക്കാമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ സെക്രട്ടറി എ.ടി. ദാമോദർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button