മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയത് സുരക്ഷാ ഉദ്യോഗസ്ഥന്‍. കൃത്യസമയത്ത് രക്ഷകനായെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു. എല്ലാമായിരുന്ന അമ്മ മരിച്ച വിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
Also Read:പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേര്‍
മുംബൈയിലെ വിരാര്‍ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിന്‍ എത്തുന്നതിന് തൊട്ട് മുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടിയ യുവാവ് കൈയില്‍ കരുതിയിരുന്ന തുണി ട്രാക്കില്‍ വിരിക്കുകയായിരുന്നു. വിരിച്ച തുണിയിൽ നീണ്ടുനിവർന്ന് കിടന്ന യുവാവിനെ യാത്രക്കാരെല്ലാം കണ്ടെങ്കിലും ആരും രക്ഷപെടുത്താൻ തയ്യാറായില്ല.
अपनी माता जी के देहांत से व्यथित, एक व्यक्ति द्वारा विरार स्टेशन पर, रेलवे ट्रैक पर आत्महत्या का प्रयास किया गया, रेलवे सुरक्षा बलों की सतर्कता से, उन्हें समय रहते ट्रैक से हटा कर एक अमूल्य जीवन बचाया गया।
Watch on Koo: https://t.co/h0hxGiFSKE pic.twitter.com/azjl8BQUbn
— Piyush Goyal (@PiyushGoyal) February 25, 2021
യുവാവ് ആത്മഹത്യ ചെയ്യാനൊരുങ്ങുന്നത് കണ്ടുകൊണ്ട് നിന്ന യാത്രക്കാർക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. അതിനിടെ ഇത് കണ്ട് കടന്നുവന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവാവിനെ രക്ഷിച്ചത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിന് മുന്‍പാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്.
Post Your Comments