KeralaLatest NewsNews

ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ സംഭവം; പ്രതിക്ക് തടവ് ശിക്ഷ

വടക്കഞ്ചേരി: ഉടുമ്പിനെ കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ പ്രതിക്ക്​ കോടതി തടവ് ശിക്ഷ വിധിച്ചു. ചേരാമംഗലം വാക്കുളം സത്യനെ(49)യാണ് ഒരു വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്​ ശിക്ഷ നൽകിയിരിക്കുന്നത്​.

2013 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വടക്കഞ്ചേരി ഫോറസ്റ്റ് സെക്ഷനിൽ വീഴുമല ബീറ്റിൽ ചേരാമംഗലം – കുനിശ്ശേരി റോഡിന്​ സമീപത്തെ വയലിൽനിന്നാണ് ഉടുമ്പിനെ പിടികൂടിയിരിക്കുന്നത്. കേസിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ പി.എ. അനന്തകൃഷ്ണൻ ഹാജരായി.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് ഉരഗവർഗ ജീവിയായ​ ഉടുമ്പ്. വേട്ടയാടി കൊല്ലുന്നത്​ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button