മസ്‍കത്ത്: കൊറോണ വൈറസ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും നൽകിയിരിക്കുന്നു. ഇന്‍സിറ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പാലിക്കാത്തതിനും മാസ്‍ക് ധരിക്കാത്തതിനും മൂന്ന് മാസം ജയില്‍ ശിക്ഷയും 1000 റിയാല്‍ പിഴയുമാണ് കോടതി വിധിച്ചത്.
നോര്‍ത്ത് അല്‍ ബാത്തിനയിലെയും ദോഫാറിലെയും പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി. ശിക്ഷിക്കപ്പെട്ട മൂന്ന് പേരും സ്വദേശികളാണ്. ഇവരുടെ പേരുകളും ചിത്രങ്ങളും ശിക്ഷയുടെ വിശദാംശങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ പരസ്യപ്പെടുത്തുകയും ചെയ്‍തു.
Post Your Comments