COVID 19Latest NewsNewsOmanGulf

കോവിഡ് വ്യാപനം; ഒമാനിൽ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാൻ തീരുമാനം

മസ്‌ക‍ത്ത്: ഒമാനിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. രാജ്യത്തെ കൊറോണ വൈറസ് കേസുകളിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം എടുത്തിരിക്കുന്നത്.

ഇതിന് പുറമെ രാജ്യത്തെ റസ്റ്റ് ഹൌസുകള്‍, ഫാമുകള്‍, വിന്റര്‍ – ഡെസര്‍ട്ട് ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാറുള്ള എല്ലാത്തരം ആള്‍ക്കൂട്ടങ്ങള്‍ക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും കുടുംബങ്ങളുടെ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് അറിയിക്കുകയുണ്ടായി. ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്‍ചത്തേക്ക് ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാനായിരുന്നു നേരത്തെ തീരുമനിച്ചിരുന്നത്. ഇതാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button