Latest NewsKeralaNewsCrime

മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്സൈസ് ഓഫീസർക്ക് നേരെ കത്തി ആക്രമണം

പാപ്പിനിശ്ശേരി: മയക്കുമരുന്ന് പിടിച്ചെടുക്കാനെത്തിയ എക്സൈസ് ഓഫീസർക്ക് വെട്ടേറ്റു. കണ്ണപുരം പാലത്തിനു സമീപം യോഗശാലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നയാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസ് സിവിൽ ഓഫീസറായ അഴിക്കോട് സ്വദേശി വി. നിഷാദിനാണ് വെട്ടേറ്റിരിക്കുന്നത്. അക്രമം നടത്തിയ ഷബിൽ (36) എന്നയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഒാടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മയക്കുമരുന്ന് വിൽപനയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രദേശത്ത് കരിക്ക് വിൽപനക്കാരനായ ഷബിൽ ഏറെക്കാലമായി മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാകുന്നത്. എക്സൈസ് ഓഫീസറെ ഇയാൾ ചവിട്ടി വീഴ്ത്തുകയും കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു ഉണ്ടായത്.

കൂടെയുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥർ നിഷാദിനെ ചെറുകുന്ന് മിഷൻ ആശുപത്രയിലെത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button