Latest NewsKeralaNews

യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് മടങ്ങിയെത്തി

ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുഴിവിളയിലുള്ള വീട്ടിൽ ജയഘോഷ് എത്തിയത്

കാണാതായ യുഎഇ കോൺസുലേറ്റിലെ ഗൺമാൽ ജയഘോഷ് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് കുഴിവിളയിലുള്ള വീട്ടിൽ ജയഘോഷ് എത്തിയത്. പഴനിയിൽ പോയതാണെന്നാണ്  ജയഘോഷ് വീട്ടുകാരോട് പറഞ്ഞത്. പൊലീസ് വീട്ടിലെത്തി ജയഘോഷിന്റെ മൊഴി എടുക്കും.

മൂന്ന് ദിവസം മുൻപാണ് യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാനായിരുന്ന ജയഘോഷിനെ കാണാതാവുന്നത്. ഭാര്യയെ ജോലിയ്ക്ക് വിട്ടശേഷം സ്‌കൂട്ടറുമായി പോയ ജയഘോഷ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമത്ത് നിന്ന് പൊലീസ് ജയഘോഷിന്റെ വാഹനം കണ്ടെത്തിയിരുന്നു.  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്ന് കത്തും ജയഘോഷിന്റെ ഫോണും കണ്ടെടുത്തിരുന്നു.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിൽ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button