അതി സങ്കീർണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് എട്ടുകിലോയോളം ഭാരമുള്ള മുഴ. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിൽ നിന്നാണ് 8 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തത്. ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ഒരു വർഷമായി വയറ് വീർത്തുവരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭപാത്രത്തിലുണ്ടായ മുഴ വളർന്നതാണെന്നു കണ്ടെത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെയാണ് മുഴ ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഡോ. സി. ശ്രീകുമാർ പറഞ്ഞു.
Post Your Comments