MollywoodLatest NewsKeralaCinemaNewsEntertainment

ഞാനൊരു പ്രസക്ത കഥാപാത്രമാണല്ലോ എന്ന് അപ്പോഴാണ് തോന്നിയത്: ദൃശ്യം 2 ദൃക്‌സാക്ഷി അജിത്ത് കൂത്താട്ടുകുളം

ദൃശ്യം 2 ലെ ആദ്യ ട്വിസ്റ്റ് സംവിധായകൻ ജീത്തു ജോസഫ് ഏൽപ്പിച്ചത് അജിത്ത് കൂത്താട്ടുകുളം എന്ന മിമിക്രി കലാകാരനെയാണ്. തന്മയത്വത്തോടെ അയാൾ അത് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. സ്വകാര്യ ചാനലിലെ കോമഡി പ്രോഗ്രാമിൽ സ്കിറ്റ് അവതരിപ്പിക്കുകയും അത് ജീത്തു ജോസഫിന്റെ കണ്ണിൽ പെടുകയുമായിരുന്നു. ദൃശ്യം 2 ലേക്ക് ഉള്ള തന്റെ വഴിയേക്കുറിച്ച് അജിത്ത് പറയുന്നു.

ദൃശ്യം ആദ്യഭാഗം തീയേറ്ററിൽ പോയി കണ്ട കയ്യടിച്ചിട്ടുണ്ട്, അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിയ്ക്കാൻ കഴിയും എന്ന് ഒരിക്കൽപോലും വിചാരിച്ചിട്ടില്ല. എല്ലാം ദൈവാനുഗ്രഹം എന്നെ പറയാനുള്ളൂ. ദൃശ്യം രണ്ടാം ഭാഗവും വിജയിക്കും എന്നുള്ളതിൽ ആർക്കും ഒരു തർക്കവും ഇല്ലായിരുന്നു. ജീത്തു സാറിന്റെ സിനിമ, ലാലേട്ടൻ, ആന്റണി പെപെരുമ്പാവൂർ കൂട്ടുകെട്ട്. ആ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

ദൃശ്യം ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്നില്ല എന്നും, ചിത്രം തിയേറ്ററിൽ കണ്ട പരിചയം മാത്രമേ തനിക്കൊള്ളു എന്നും അജിത്ത് പറയുന്നു. തന്നെപോലെയുള്ള മറ്റാരെയോ കണ്ടാണ് ആളുകൾ പറയുന്നതെന്നും നടൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button