Latest NewsNewsInternational

വിമാനവും കാറും തമ്മില്‍ കൂട്ടിയിടിച്ചു ; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന മോണി എം20ഇ എന്ന നാലു സീറ്റ് സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്

വിമാനവും കാറും തമ്മില്‍ കൂട്ടിയിടിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് വിചിത്രമായ ഈ അപകടം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇസബെല്‍ ഇവിലെ ഇന്റര്‍സ്റ്റെറ്റ് ഹൈവേ 580ല്‍ ഇറക്കിയ ചെറു വിമാനമാണ് കാറില്‍ ഇടിച്ചത്.

ലിവര്‍ മോര്‍ വിമാനത്താവളത്തില്‍ നിന്നു നാപ്പയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന് സാങ്കേതിക തകരാര്‍ വന്നതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹൈവേയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നത്.

നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന മോണി എം20ഇ എന്ന നാലു സീറ്റ് സിംഗിള്‍ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തില്‍ രണ്ടു പേരുണ്ടായിരുന്നു. അപകടത്തില്‍ വിമാനത്തിലെയും കാറിലെയും യാത്രക്കാര്‍ക്ക് പരിക്കുകളില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button