NattuvarthaLatest NewsNews

ബൈക്കിലെത്തി മാല മോഷണം; യുവാക്കൾ പിടിയിൽ

പാലാ ; ആർഭാട ജീവിതത്തിനായി ബൈക്കിലെത്തി മാല മോഷണം നടത്തുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്തു മേലതിൽ അബു (22), പടിഞ്ഞാറ്റിൻകര പാളയം പനക്കച്ചാലിൽ ജെറിൻ (21)എന്നിവരാണു അറസ്റ്റിൽ ആയിരിക്കുന്നത്. കേസിൽ പാരിപ്പള്ളി സ്വദേശി സനോജ്, ഇടുക്കി സ്വദേശി ആൽഫിൻ എന്നിവരെക്കൂടി പിടികൂടാനുണ്ട്. വള്ളിച്ചിറ മണലേൽപാലത്തു മുറുക്കാൻ കട നടത്തുന്ന വള്ളിച്ചിറ താഴത്തിലുമ്പേൽ ശകുന്തളയുടെ 18 ഗ്രാം സ്വർണ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 10 നു ഉച്ചയ്ക്കായിരുന്നു സംഭവം നടക്കുന്നത്.

പാലായ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ആൽഫിനെയും പാളയത്തു താമസിക്കുന്ന ജെറിനെയും നാട്ടുകാർ തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ മറ്റു സ്ഥലങ്ങളിൽ ഉള്ളവരുടെ മാല പൊട്ടിക്കാൻ തീരുമാനിക്കുകയായിരുന്നു ഉണ്ടായത്. 10നു ഫോർട്ട്കൊച്ചിയിൽ നിന്ന് ആൽഫിൻ വാടകയ്ക്കെടുത്തു നൽകിയ ബൈക്കിൽ അബുവും സനോജും ജെറിന്റെ വീട്ടിലെത്തി. മാല പൊട്ടിക്കേണ്ട കട ജെറിൻ നേരത്തെ കണ്ടുവച്ചിരുന്നു. ബൈക്കിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഊരി മാറ്റുകയും പിന്നിലെ നമ്പർ പ്ലേറ്റ് അകത്തേക്കു മടക്കി വയ്ക്കുകയും ചെയ്തു. ജെറിൻ സ്വന്തം ബൈക്കിലെത്തി കട നിരീക്ഷിച്ചു പരിസരത്ത് ആളില്ലെന്ന് ഉറപ്പാക്കി. പിന്നാലെയെത്തിയ അബുവും സനോജും കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടു.

സിഗരറ്റ് എടുത്തു നൽകിയ സമയം അബു മാല പൊട്ടിച്ചെടുത്തു ബൈക്കിൽ കയറി സനോജിനൊപ്പം രക്ഷപ്പെട്ടു. ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ സുനിൽ തോമസ്, എസ്ഐമാരായ കെ.എസ്.ജോർജ്, തോമസ് സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺചന്ദ്, ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button