തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ചർച്ച നടത്തും. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് തീയതി, കേന്ദ്രസേനയുടെ വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് അന്തിമ തീരുമാനം കൈകൊള്ളും. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്ന കര്യങ്ങളും യോഗത്തിൽ പരിഗണിക്കും.
അതേസമയം, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്‌സിൻ ഉറപ്പാക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളവോട്ട് തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരെ എന്തുകൊണ്ട് നിയോഗിച്ചു കൂടായെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ വിശദീകരണം തേടുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
Post Your Comments