Latest NewsNewsIndia

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുച്ചേരി : പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന്‌ കേന്ദ്രസർക്കാർ അനുമതി നൽകി.കേവലഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ കോണ്‍ഗ്രസ്‌-ഡിഎംകെ സഖ്യ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also  :  ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.26 കോടി

തിങ്കളാഴ്ചയാണ് നാരായണസ്വാമി സർക്കാറിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ഇവരിൽ രണ്ട് പേർ ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞു. മറ്റുള്ളവരും ബി.ജെ.പിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button