ബംഗളൂരു: ഫെബ്രുവരി 24- ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കേരളത്തിന് ജയം. ഗ്രുപ്പ് സിയില്‍ ഇന്ന് കേരളം റെയില്‍വേസിനെ ഏഴു റണ്‍സിനാണ് തോല്‍പ്പിച്ചത്. കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കേരളം 351 റണ്‍സ് നേടിയപ്പോള്‍ 352 റണ്‍സ് വിജയലക്ഷയവുമായി ഇറങ്ങിയ റെയില്‍വേസ് 344 റണ്‍സ് നേടി പുറത്തായി.
Read Also: യു.എ.പി.എ കേസ്; അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിൽ
കേരളം നിശ്ചിത അമ്പത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. റോബിന് ഉത്തപ്പയുടേയും (100) വിഷ്ണു വിനോദിന്റെയും (104) സെഞ്ചുറിയുടെ ബലത്തിലാണ് കേരളത്തിന് മികച്ച സ്‌കോര്‍ നേടാൻ കഴിഞ്ഞത്ത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സ് നേടി. ഉത്തപ്പ തുടര്‍ച്ചയായ മൂന്ന് കളികളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Post Your Comments