Latest NewsKeralaNews

ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് മോദിയെന്ന് അബ്ദുള്ളക്കുട്ടി

കെ.സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തില്‍ ബിജെപിയെ അധികാരത്തിലേക്കെത്തിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം പറഞ്ഞു

സുല്‍ത്താന്‍ ബത്തേരി : നരേന്ദ്ര മോദി ഭരണത്തില്‍ ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മേഖലയിലും മുന്നേറ്റം ദൃശ്യമാണ്. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും വ്യാവസായിക മേഖലയിലും എല്ലാം ഇന്ത്യ മുന്നേറുന്നു. മോദിയുടെ ഭരണത്തിലുള്ള ഭാരതത്തെ ലോക രാജ്യങ്ങള്‍ കൊതിയോടെയാണ് നോക്കിക്കാണുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തില്‍ ബിജെപിയെ അധികാരത്തിലേക്കെത്തിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികള്‍ക്ക് പ്രസക്തി നഷ്ടമായി. ഈ രണ്ടു പ്രസ്ഥാനങ്ങളും ഉപേക്ഷിച്ച് അണികള്‍ ബിജെപിയിലേക്ക് വരുന്നു. സമൂഹത്തിലെ ആദരവ് അര്‍ഹിക്കുന്ന ഇ. ശ്രീധരനെയും ജേക്കബ് തോമസിനെയും പോലുള്ളവര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിയും ബിജെപിയാണ്. അവരെല്ലാം നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായാണ് എത്തുന്നത്. രാഹുല്‍ ഗാന്ധി രാജ്യത്തെ ദാരിദ്ര്യത്തെ കുറിച്ചാണ് പറയുന്നത്. ഈ സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. മൂന്ന് പ്രധാനമന്ത്രിമാരുണ്ടായിരുന്ന കുടുംബത്തില്‍ നിന്ന് വന്നയാള്‍ ഇന്ത്യയില്‍ ദാരിദ്ര്യമാണെന്ന് പറയുമ്പോള്‍ വിരല്‍ ചൂണ്ടുന്നത് അവരിലേക്ക് തന്നെയാണ്. ദാരിദ്ര്യം മറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യയെ സമൃദ്ധമാക്കുകയാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button