Latest NewsIndiaNews

വിവാഹേതര ബന്ധം; യുവ കബഡി താരത്തെയും അമ്മയെയും തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു

ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്.

വിവാഹേതര ബന്ധം ആരോപിച്ച് പട്ടാപ്പകൽ സ്ത്രീകൾക്ക് നേരെ അതിക്രൂരമായ ആക്രമണം. പശ്ചിമ ബംഗാളിലെ നോർത്ത് പർഗാനയിലായിരുന്നു സംഭവം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച് തെരുവിൽ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. സ്ത്രീകൾ അടങ്ങുന്ന സംഘമാണ് അവിഹിതബന്ധം ആരോപിച്ചു ആക്രമണം അഴിച്ചു വിട്ടത്.

ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് അതിക്രമത്തിന് ഇരയായത്. അക്രമികൾ ഇവരുടെ വീടും തല്ലി തകർത്തു. പെൺകുട്ടിയുടെ അമ്മയക്ക് ആക്രമണ സംഘത്തിലെ ഒരാളുടെ ഭർത്താവുമായി വഴിവിട്ട ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖ്യ പ്രതിയെ പൊലീസ് പിടികൂടി.

read also:മൂന്ന് ജില്ലകളില്‍ 400ന് മുകളില്‍ രോ​ഗികള്‍; ഇന്നത്തെ കോവിഡ് കണക്കുകള്‍ ഇങ്ങനെ

പശ്ചിമ ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്നും തെരുവുകൾ ഗുണ്ടകൾ കൈയ്യടക്കിയിരിക്കുകയാണെന്നും ബിജെപി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button